Kerala

യുഡിഎഫ് സര്‍ക്കാര്‍ പൂര്‍ണ്ണപരാജയം :കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം : യുഡിഎഫ് സര്‍ക്കാര്‍ പൂര്‍ണ്ണപരാജയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തിരുവനന്തപുരത്ത് പഠന കോണ്‍ഗ്രസ് സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.

സംസ്ഥാനത്തെ ഭരണസംവിധാനം പൂര്‍ണമായി പരാജയപ്പെട്ടിരിക്കുകയാണ്. പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പിലാക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല. ഇടത് സര്‍ക്കാരിന് ഭരണ തുടര്‍ച്ച ഉണ്ടായിരുന്നെങ്കില്‍ കൊച്ചി മെട്രോ, സ്മാര്‍ട്ട് സിറ്റി, വിഴിഞ്ഞം എന്നീ പദ്ധതികള്‍ ഇപ്പോള്‍ നടപ്പിലായിക്കഴിഞ്ഞേനെയെന്നും കോടിയേരി പറഞ്ഞു.

shortlink

Post Your Comments


Back to top button