ശ്രീനഗര്‍: കാശ്മീരില്‍ ബി.ജെ.പി-പി.ഡി.പി സഖ്യത്തെ അട്ടിമറിച്ച് സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമം. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും പാര്‍ട്ടി നേതാക്കളും ശ്രീനഗറില്‍ മെഹബൂബ മുഫ്തിയെ സന്ദര്‍ശിച്ചു.
മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദിന്റെ മരണത്തോടെ മകള്‍ മെഹബൂബ മുഫ്തി മുഖ്യമന്ത്രിയാകുമെന്നാണ് പിഡിപി നേതാക്കള്‍ ആദ്യം പ്രഖ്യാപിച്ചിരുന്നതെങ്കിലും ഔദ്യോഗിക ദുഃഖാചരണത്തിന് ശേഷവും മെഹബൂബ മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കാന്‍ ശ്രമം നടത്തുന്നത്. പതിനഞ്ച് മിനിറ്റിലധികം നേരം കൂടിക്കാഴ്ച നീണ്ടുനിന്നു.
മുഫ്തി മുഹമ്മദിന്റെ നിര്യാണത്തില്‍ അനുശോചിക്കാന്‍ എന്നായിരുന്നു സന്ദര്‍ശനത്തിന് ഔദ്യോഗികവൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണമെങ്കിലും ചര്‍ച്ചയില്‍ രാഷ്ട്രീയവും ഇടംനേടിയെന്നാണ് വിവരം. 2002 മുതല്‍ 2008 വരെ കാശ്മീരില്‍ പിഡിപിയും കോണ്‍ഗ്രസും തമ്മില്‍ നല്ല ബന്ധമാണുണ്ടായിരുന്നത്. മുന്‍ കോണ്‍ഗ്രസുകാരന്‍ കൂടിയായ മുഫ്തി മുഹമ്മദ് സെയ്ദിനും മകള്‍ മെഹബൂബയ്ക്കും കോണ്‍ഗ്രസ് നേതൃത്വവുമായി നല്ല ബന്ധമാണുള്ളത്. ഇത് മുതലെടുക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നാണ് സൂചന.
Post Your Comments