പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കുറിച്ച് പ്രശസ്ത ശാസ്ത്രജ്ഞനായ സി എൻ ആർ റാവു അഭിപ്രായപ്പെടുന്നത് അദ്ദേഹം ദീർഘവീക്ഷണമുള്ള വ്യക്തിത്വത്തിന് ഉടമയാണെന്നാണ്. പ്രധാനമന്ത്രിയുടെ സ്വപ്നങ്ങൾക്ക് കൂട്ട് നിൽക്കാൻ നല്ല ശാസ്ത്ര സംബന്ധിയായ വിഷയങ്ങളിൽ കഴിവുള്ള ശാസ്ത്രജ്ഞരെയും ആവശ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് റാവു ഇത്തരത്തിൽ സംസാരിച്ചത്. ഭാരതരത്ന ജേതാവുമാണ് അദ്ദേഹം. അദ്ഭുതകരമായ ആശയങ്ങൾ ഉള്ള വ്യക്തിയാണ് പ്രധാനമന്ത്രി, അതുമാത്രമല്ല അത് നടപ്പിലാക്കാനും അദ്ദേഹത്തിന് കഴിയുമെന്നും റാവു പറഞ്ഞു.
ഒരു മന്ത്രാലയത്തിനു ഒരു പ്രശ്നം ഒറ്റയ്ക്ക് പരിഹരിയ്ക്കാൻ ആവില്ല, അതിനു മികച്ച ശാസ്ത്ര-ഗവേഷക-സാമൂഹിക വിഭാഗങ്ങളിൽ ഉള്ളവരുടെ സഹായം ആവശ്യമാണ്. ഭാരതം അസഹിഷ്ണുതയുള്ള രാജ്യമാണോ എന്ന ചോദ്യത്തിന് താൻ അങ്ങനെ കരുതുന്നില്ലെന്ന് റാവു വ്യക്തമാക്കി. ചിലയിടത്ത് പ്രശ്നങ്ങൾ ഉണ്ടാകാം എന്നാൽ അതല്ല എല്ലായിടങ്ങളിലെയും അവസ്ഥ എന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments