Kerala

വി.എസിന്റെ പ്രസ്താവന അടിസ്ഥാനരഹിതം : രമേശ് ചെന്നിത്തല

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷന്‍ കുബേരയെ ഹൈക്കോടതി വിമര്‍ശിച്ചുവെന്ന വി.എസിന്റെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്.

കോടതി പറയാത്ത കാര്യങ്ങള്‍ പറഞ്ഞാണു വി.എസ് വിമര്‍ശിക്കുന്നത്. കുബേരയുമായി ബന്ധപ്പെട്ട കേസില്‍ ഡി.ജി.പിയോട് കോടതി വിശദീകരണം തേടുകമാത്രമാണുണ്ടായത്. കൊള്ളപ്പലിശക്കാര്‍ക്കെതിരായ ഓപ്പറേഷന്‍ കുബേര ശക്തമായി തുടരുമെന്നും ചെന്നിത്തല പ്രസ്താവനയില്‍ അറിയിച്ചു.

shortlink

Post Your Comments


Back to top button