India

യു.പിയില്‍ പഞ്ചായത്ത് അംഗത്തെ എതിര്‍ സ്ഥാനാര്‍ത്ഥിയുടെ ഭര്‍ത്താവ് വെടിവച്ചു കൊന്നു

മെയിന്‍പുരി: ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് വെടിയേറ്റു മരിച്ചു. ജില്ലാ പഞ്ചായത്തംഗ് രവീന്ദ്ര കുമാറാണ് മരിച്ചത്. ഇദ്ദേഹത്തെ തോറ്റ സ്ഥാനാര്‍ത്ഥിശിവ കുമാരിയുടെ ഭര്‍ത്താവായ ഗംഗാ പ്രസാദാണ് വെടിവച്ചത്.

സ്ഥലം എം.എല്‍.എ രാജ്കുമാറിന്റെ നേതൃത്വത്തില്‍ രവീന്ദ്ര കുമാറിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തെത്തുടര്‍ന്ന് അക്രമാസക്തരായ ജനക്കൂട്ടം ഗംഗാ പ്രസാദിന്റെ വീടിന് തീവച്ചു. തീയണയ്ക്കാനെത്തിയ അഗ്നിശമന സേനയുടെ വാഹനവും അഗ്നിക്കിരയാക്കി.

അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തുവെന്ന് എ.എസ്.പി സ്വാമിനാഥ് മാധ്യമങ്ങളോട് പറഞ്ഞു. അക്രമം തടയാന്‍ സ്ഥലത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button