സോള്‍: തങ്ങള്‍ നടത്തിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തിനെതിരെ ശബ്ദിച്ചാല്‍ യുദ്ധമാകും ഫലമെന്ന് ഉത്തരക്കൊറിയ. ഉത്തര കൊറിയയുടെ പുതിയ ആണവ പരീക്ഷണത്തിനെതിരെ ലോകരാജ്യങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് ഉത്തര കൊറിയ താക്കീതുമായി രംഗത്തെത്തിയത്. കൊറിയന്‍ അതിര്‍ത്തിയിലും സംഘര്‍ഷം രൂപപ്പെട്ടുവരികയാണ്. ദക്ഷിണ കൊറിയന്‍ സേന അതിര്‍ത്തിയില്‍ ഉച്ചഭാഷിണികളിലൂടെ ഉത്തര കൊറിയയ്‌ക്കെതിരായ പ്രചാരണം ശക്തമാക്കി.
മുന്‍പ് ആണവശക്തിയാകാന്‍ ശ്രമിച്ച സദ്ദാം ഹുസൈനും മുഅമ്മര്‍ ഗദ്ദാഫിക്കും എന്തു സംഭവിച്ചെന്നു ചോദിച്ചുകൊണ്ടാണ് ദക്ഷിണ കൊറിയയുടെ ഉച്ചഭാഷിണി പ്രക്ഷേപണം. ഇരു രാജ്യങ്ങളും അതിര്‍ത്തിയില്‍ സേനവിന്യാസം നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments