India

സോണിയക്കും രാഹുലിനും വേണ്ടി വിരല്‍ മുറിച്ചു കാണിക്കയിട്ട് അഭിനവ ഏകലവ്യന്‍

ബംഗളൂരു: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കും പാര്‍ട്ടി വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കും ജാമ്യം ലഭിച്ചതിനു നന്ദി സൂചകമായി ചെറുവിരല്‍ അറുത്തു തിരുപ്പതി ഭണ്ഡാരത്തില്‍ സമര്‍പ്പിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍. ബാംഗ്ലൂര്‍ സ്വദേശി ഇന്ദുവാലു സുരേഷ് എന്ന ബിസിനസുകാരനാണ് തിരുപ്പതി ക്ഷേത്രത്തില്‍ തന്റെ വിരല്‍ അറുത്ത് ഭണ്ഡാരത്തില്‍ നിക്ഷേപിച്ചത്.

ഡിസംബര്‍ 25നാണ് സംഭവം നടന്നത്. നേതാക്കള്‍ക്ക് ജാമ്യം ലഭിക്കുകയാണെങ്കില്‍ തന്റെ വിരല്‍ സമര്‍പ്പിക്കുമെന്ന് നേര്‍ന്നിരുന്നതായി സുരേഷ് പറയുന്നു. വിവരം അറിഞ്ഞ കര്‍ണ്ണാടക ഹൌസിംഗ് മിനിസ്റ്റര്‍ അംബരീഷ് സുരേഷിനെ സന്ദര്‍ശിക്കുകയും അഭിനന്ദിക്കുകയും ചെയ്തു . നീ കലിയുഗത്തിലെ ഏകലവ്യനാണെന്നും പക്ഷെ ഇത്തരം വേദനകളനുഭവിച്ച് ഇത്തരം പ്രവൃത്തികള്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ചെറു വിരല്‍ 1000 രൂപ നോട്ടു കൊണ്ട് പൊതിഞ്ഞാണത്രെ സുരേഷ് ഭണ്ഡാരത്തില്‍ നിക്ഷേപിച്ചത്.

വിരല്‍ മുറിച്ചപ്പോള്‍ തനിക്കു വേദനയെടുത്തില്ലെന്നാണ് സുരേഷ് പറയുന്നത്.

shortlink

Post Your Comments


Back to top button