പാലക്കാട്:പാലക്കാട് നഗരസഭയും കേന്ദ്ര തൊഴില്‍ മന്ത്രാലയവും സംഘടിപ്പിച്ച തൊഴില്‍ മേള വന്‍ വിജയം 3000 പേര്‍ക്ക് തൊഴില്‍ ലഭിച്ചു ചരിത്രത്തില്‍ ആദ്യമായി ഒരു നഗരസഭ ഇത്രയും പേര്‍ക്ക് തൊഴില്‍ നല്‍ക്കുന്നത്.7000 പേര്‍ ജോലിക്കായി രജിസ്റ്റര്‍ ചെയ്തു.താലൂക്ക് തലത്തില്‍ ഇന്റര്‍വ്യൂ നടത്താന്‍ സൗകര്യങ്ങളും ഒരുക്കിയിരുന്നു.
തൊഴില്‍ മേള എംബി രാജേഷ് എം പി ഉദ്ഘാടനം ചെയ്തു. നഗര സഭാ ചെയര്‍ പേഴ്‌സണ്‍ പ്രമീള ശശിധരന്‍ അദ്ധ്യക്ഷയായിരുന്നു.അഞ്ചാം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവര്‍ വരെ ഈ തൊഴില്‍ മേളയില്‍ പങ്കെടുത്തത് ശ്രദ്ധേയമായി. ഇതിനെ തുടര്‍ന്ന് നഗരത്തില്‍ വന്‍ ഗതാഗത ക്കുരുക്കായിരുന്നു.പാലക്കാട് വിക്ടോറിയ കോളേജില്‍ ആയിരുന്നു വേദി ഒരുക്കിയത് .
Leave a Comment