India

ലോകത്തിനുള്ള ഇന്ത്യയുടെ സംഭാവന വര്‍ഗീയതയല്ല, ആത്മീയത: പ്രധാനമന്ത്രി

മുംബൈ: ലോകത്തിനുള്ള ഇന്ത്യയുടെ സംഭാവന വര്‍ഗ്ഗീയതയല്ല ആത്മീയതയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സന്യാസിമാരും മറ്റ് ചിന്തകരും എപ്പോഴും പിന്തുണച്ചിരുന്നത് രാജ്യധര്‍മ്മത്തിനാണെന്നും അദ്ദേഹം പറഞ്ഞു. ജൈനമത ആചാര്യന്‍ രത്‌നസുന്ദര്‍ജി മഹാരാജിന്റെ പുസ്തകം പ്രകാശിപ്പിക്കുന്ന ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മള്‍ ഇന്ന് നേരിടുന്ന പ്രധാനവെല്ലുവിളികള്‍ പരിഹരിക്കാന്‍ ആത്മീയതയില്‍ ഉള്ള ഇന്ത്യയുടെ പാരമ്പര്യംകൊണ്ട് സാധിക്കുമെന്ന് മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുള്‍ കലാം വിശ്വസിച്ചിരുന്നു. ചില സമയങ്ങളില്‍ ജാതികളോ സമൂഹങ്ങളോ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. പക്ഷേ ആത്മീയത പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ് നല്‍കുന്നത്.

രത്‌നസുന്ദര്‍ജി സാമൂഹിക പരിഷ്‌കര്‍ത്താവും ആത്മീയ നേതാവുമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button