Cinema

‘കലക്ടര്‍ ബ്രോ’ മലയാള സിനിമയ്ക്ക് തിരക്കഥയെഴുതുന്നു

കോഴിക്കോട്: കോഴിക്കോടിന്റെ സ്വന്തം ‘കലക്ടര്‍ ബ്രോ’ പ്രശാന്ത് ആര്‍ നായര്‍ മലയാള സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നു. ദേശീയ അവാര്‍ഡ് ജേതാവായ അനില്‍ രാധാകൃഷ്ണ മേനോന്റെ അടുത്ത ചിത്രത്തിനാണ് കോഴിക്കോട് ജില്ലാ കലക്ടര്‍ കഥയും തിരക്കഥയുമൊരുക്കുന്നത്.

ഭാര്യ ലക്ഷ്മിയും തിരക്കഥാ രചനയില്‍ പങ്കാളിയാണ്. കോഴിക്കോടും പരിസര പ്രദേശങ്ങളിലുമായി ഷൂട്ട് ചെയ്യുന്ന ചിത്രം ആക്ഷേപഹാസ്യത്തിന്റെ ഗണത്തില്‍പ്പെടുന്നതാണ്. മലയാളത്തിലെ ഒരു പ്രമുഖ യുവതാരമായിരിക്കും നായകനെന്നാണ് സൂചന. ഭരണരംഗത്തും സോഷ്യല്‍ മീഡിയയിലും നിരവധി ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചിട്ടുള്ള പ്രശാന്ത് ആര്‍ നായര്‍ക്ക് നിരവധി ആരാധകരാണുള്ളത്.

shortlink

Post Your Comments


Back to top button