ബട്ടാല/ പഞ്ചാബ്: പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ജില്ലയിലെ ബി.എസ്.എഫ് ക്യാമ്പിനടുത്തുവെച്ച് ഒരാളെ സംശയാസ്പദമായ സാഹചര്യത്തില്‍ കസ്റ്റഡിയിലെടുത്തു. ദേരാ ബാബാ നാനാക്ക് മേഖലയില്‍ നിന്നാണ് ഹണി എന്ന ഹര്‍പ്രീത് സിംഗിനെ ബി.എസ്.എഫ് പിടികൂടിയത്.
പട്ടാളവേഷം ധരിച്ച് ക്യാമ്പിനടുത്തുള്ള കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു ഇയാളെന്ന് ബി.എസ്.എഫ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ പരംജിത്ത് സിംഗ് അറിയിച്ചു. സേനയുടേയും ടാങ്കുകളുടേയും സര്‍ക്കാര്‍ കെട്ടിടങ്ങളുടേയും ചിത്ര പകര്‍ത്താന്‍ ഉപയോഗിക്കുന്നതെന്ന് സംശയിക്കുന്ന മൊബൈല്‍ ഫോണും ഇയാളില്‍ നിന്നും പിടിച്ചെടുത്തു. യുവാവിനെ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പരംജിത്ത് അറിയിച്ചു.
ഭീകരര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് രണ്ട് ദിവസം മുമ്പാണ് ഇവിടെ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.
Post Your Comments