India

ദയാവധത്തിന് അനുമതി നല്‍കണം: മാനഭംഗത്തിന് ഇരയായ യുവതി രാഷ്ട്രപതിയോട്

പട്‌ന:   ദയാവധത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് മാനഭംഗത്തിന് ഇരയായ യുവതി രാഷ്ട്രപതിയ്ക്ക് കത്തയച്ചു. പ്രതിയെ പിടികൂടുന്നതിന് പൊലീസ് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും, തനിക്ക് നീതി ലഭിച്ചില്ലെന്നും 20 കാരിയായ യുവതി കത്തില്‍ ആരോപിക്കുന്നു.

വൈദ്യപരിശോധനയില്‍ യുവതി മാനഭംഗത്തിന് ഇരയാണെന്ന് തെളിഞ്ഞതായും  സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

 അടുത്ത ബന്ധുവാണ് കഴിഞ്ഞ ഒക്ടോബര്‍ 22ന് തന്നെ പീഡിപ്പിച്ചതെന്നും കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയുടെ കുടുംബം തങ്ങളെ ഭീഷണിപ്പെടുത്തുന്നതായും പെണ്‍കുട്ടി രാഷ്ട്രപതിക്കയച്ച കത്തില്‍ പറയുന്നു.

shortlink

Post Your Comments


Back to top button