പാട്‌ന: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഭരണം ബ്രിട്ടീഷുകാരേക്കാളും മോശമായിരുന്നെന്ന് ബീഹാര്‍ സര്‍ക്കാര്‍ വെബ്‌സൈറ്റ്. ഇന്ദിരാഗാന്ധി ഏകാധിപതിയെ പോലെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും സൈറ്റില്‍ പരാമര്‍ശിക്കുന്നു.
ജയപ്രകാശ് നാരായണന്‍ ഇന്ദിരയുടെ ഏകാധിപത്യ പ്രവണതകള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചുവെന്നും ഇതിനെതിരെ ഇന്ദിരാ ഗാന്ധിയും മകന്‍ സഞ്ജയ് ഗാന്ധിയും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുവെന്നും ജയപ്രകാശ് നാരായണനെ ജയിലിലടച്ചുവെന്നും വെബ്‌സൈറ്റിന്റെ ഉള്ളടക്കത്തിലുണ്ട്. ഇതിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തി.
ഇന്ദിരാ ഗാന്ധിയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ തികച്ചും വസ്തുതാ വിരുദ്ധവും അംഗീകരിക്കാന്‍ പറ്റുന്നതല്ലെന്നും ബീഹാര്‍ കോണ്‍ഗ്രസ് നേതാവ് ചരണ്‍ യാദവ് പറഞ്ഞു. അതേസമയം എന്താണ് സംഭവിച്ചതെന്ന് മനസിലാവുന്നില്ലെന്നും പക്ഷേ സത്യം പ്രതിഫലിക്കുമെന്നും ജെ.ഡി.യു വക്താവ് നീരജ് കുമാര്‍ പ്രതികരിച്ചു.
Post Your Comments