Gulf

ഖത്തറിൽ ആയുർവേദ ഹോമിയോ ചികിത്സകൾക്കു അനുമതി നൽകി ഖത്തർ ഭരണകൂടത്തിന്റെ വിപ്ലവകരമായ തീരുമാനം.ഇന്ത്യക്ക് വൻ അവസരങ്ങൾ.

ദോഹ:ഖത്തറിൽ ഇനി മുതൽ ആയുർവേദ ഹോമിയോ ചികിത്സകൾ തുടങ്ങാം.ഖത്തർ പബ്ലിക് ഹെൽത്ത് ചീഫ് ആക്ടിംഗ് എക്സിക്യൂട്ടീവ് സമർ അബൌൾ സൌദ്‌ ആണ് ഈ വിവരം സംബന്ധിച്ച പ്രസ്താവന ഇറക്കിയത്. ജനങ്ങളുടെയും രോഗികളുടെയും സുരക്ഷയ്ക്ക് പ്രാധാന്യം നൽകിയുള്ള സമാന്തര ചികിത്സാ രീതികൾക്ക് ഖത്തർ അനുമതി നല്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്ഥാവന. രോഗികൾക്ക് പരമ്പരാഗതവും ഹെർബലുമായ ചികിത്സാരീതികൾ തെരഞ്ഞെടുക്കാമെന്നും പക്ഷെ തെരഞ്ഞെടുക്കുമ്പോൾ ഖത്തർ സർക്കാർ ലൈസൻസ് ഉള്ള ഡോക്ടർ മാരുടെ അടുത്ത് തന്നെ പോകണമെന്നും അറിയിപ്പിൽ പറയുന്നു.

ആയുർവേദത്തിനും ഹോമിയോയ്ക്കും അവസരം നൽകിയതോടെ ഇന്ത്യക്കാർക്ക് വൻ അവസരങ്ങളാണ് ലഭിക്കുക.ഒപ്പം ചില ഉപാധികളും ഉണ്ട്.എവിടെ പഠിച്ചിറങ്ങിയ ഡോക്ടർമാർ ആണെങ്കിലും ഖത്തർ സർക്കാരിന്റെ ലൈസൻസ് അവർക്ക് ഉണ്ടായിരിക്കണം.ആയുർവേദ ഹോമിയോ ക്ലിനിക്കുകൾക്കും ലൈസൻസ് ഖത്തർ സർക്കാർ ആകും നല്കുക.

shortlink

Post Your Comments


Back to top button