India

മൂന്നംഗ കുടുംബം മരിച്ച നിലയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മൂന്നംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. പഴയ രാജേന്ദര്‍ നഗറിലെ വീട്ടിലെ താമസക്കാരായ സഞ്ജീവ് ഭാര്യ, ജ്യോതി, മകന്‍ പവന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ ജോലിക്കാരന്‍ രാവിലെ എത്തിയപ്പോഴാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ജോലിക്കാരന്‍ വീട്ടിലെത്തിയപ്പോള്‍ വീടിന്റെ പ്രധാന വാതില്‍ തുറന്നു കിടക്കുന്ന നിലയിലായിരുന്നു. സഞ്ജീവിന്റെ മൃതദേഹം കബോഡിലും, ജ്യോതിയുടേയും മകന്റേയും മൃതദേഹം തറയിലുമാണ് കാണപ്പെട്ടത്. മോഷണ ശ്രമത്തിനിടെ കൊലപാതകം നടന്നതാകാമെന്നും അതല്ല, ഭാര്യയേയും മകനേയും കൊന്ന ശേഷം സഞ്ജീവ് ആത്മഹത്യ ചെയ്തതാകാമെന്നും  പോലീസ് സംശയിക്കുന്നുണ്ട്. രണ്ട് സാധ്യതകളും പോലീസ് വിശദമായി പരിശോധിച്ച് വരികയാണ്.

shortlink

Post Your Comments


Back to top button