International

ഫൈസൽ മോസ്കിന്റെ വിശേഷങ്ങളിലേയ്ക്ക്

ലോകത്തെ ഏറ്റവും വിശാലമായ മോസ്ക് എന്ന പദവിയുണ്ടായിരുന്ന ബാദ്ശാഹി മോസ്കിനെ മറികടന്നു 1986-ൽ ആണ് ഇസ്ലാമാബാദിൽ പണിതീർത്ത ഫൈസൽ മോസ്ക് ദക്ഷിണേന്ത്യയിലെ ലോകത്തിലെ ഏറ്റവും വലിയ മോസ്ക് എന്ന പദവി സമ്പാദിക്കുന്നത്. മാത്രമല്ല ലോകത്തില തന്നെ ഈ മോസ്കിനു വലിപ്പത്തിൽ നാലാം സ്ഥാനമുണ്ട്. പ്രശസ്തമായ മര്‍ഗാല മലനിരകള്‍ക്ക് സമീപമാണ് ഈ മസ്ജിദുള്ളത്. സൗദിയിലെ രാജാവായിരുന്ന ഫൈസൽ ബിൻ അബ്ദുൽ അസീ സിന്റെ പേരിലാണ് ഈ മോസ്ക് അറിയപ്പെടുന്നത് അതിന്റെ പ്രധാന കാരണം ഇതിന്റെ നിർമ്മാണത്തിനായി ഏറ്റവുമധികം പ്രയത്നിച്ചതു അദ്ദേഹം ആയിരുന്നതിനാലാണ്.

സമകാലീകമായ ആർക്കിടെക്ചറൽ രീതിയാണ് ഫൈസൽ മോസ്കിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. പ്രശസ്ത തുർക്കി ആർക്കിടെക്ട് വെദാ ഡലോകെയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. തികച്ചും ന്യൂജനറേഷനായ ഒരു നിർമ്മാണ രീതിയെന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം.

shortlink

Post Your Comments


Back to top button