International

തന്നെ വധിക്കാന്‍ ശ്രമിച്ച തമിഴ് പുലിക്ക് ശ്രീലങ്കന്‍ പ്രസിഡന്റ് മാപ്പ് കൊടുത്തു

കൊളംബോ: തന്നെ വധിക്കാന്‍ ശ്രമിച്ച തമിഴ് പുലിക്ക് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന മാപ്പുകൊടുത്തു. ശിവരാജ് ജെനീവന്‍ എന്ന തീവ്രവാദിക്കാണ് സിരിസേന മാപ്പ് നല്‍കിയത്. പ്രസിഡന്റ് പദവിയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിലായിരുന്നു ഇത്.

2005-ല്‍ ജലവിഭവ വകുപ്പ് മന്ത്രിയായിരുന്ന സിരിസേനയെ വധിക്കാന്‍ ഗൂഢാലോചന കേസില്‍ പത്ത് വര്‍ഷം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയാണ് ജെനീവന്‍. സദസ്സില്‍ നിന്ന് ഇയാളെ വേദിയിലേക്ക് വിളിച്ച് വരുത്തിയാണ് സിരിസേന ജെനീവന് മാപ്പ് നല്‍കിയത്. ഹൃദ്യമായി ജെനീവനെ സ്വീകരിച്ച പ്രസിഡന്റ് ഇയാള്‍ക്ക് ഹസ്തദാനവും നല്‍കി.

സിരിസേന അധികാരത്തിലെത്തിയ ശേഷം നിരവധി എല്‍.ടി.ടി.ഇ തടവുകാര്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയിരുന്നു. എന്നാല്‍ ഈ നടപടി ദേശീയ സുരക്ഷയെ ബാധിക്കുമെന്ന് പ്രതിപക്ഷം വിമര്‍ശനമുയര്‍ത്തി.

shortlink

Post Your Comments


Back to top button