മംഗളൂരു; കൂട്ടബലാല്‍സംഗത്തിന് ഇരയായി മംഗളൂരു ലേഡി ഗോഷന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന പെണ്‍കുട്ടിയെ കാണാതായി. പയ്യന്നൂരിലെ അനാഥാലയത്തില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ കേരള പോലീസിലെ ചിലരാണ് ബലാത്സംഗം ചെയ്തത് എന്നായിരുന്നു വാര്‍ത്തകള്‍. കേരള പോലീസിലെ ചിലര്‍ തന്നെ ബലാത്സംഗം ചെയ്തതായി പെണ്‍കുട്ടിതന്നെ ചികിത്സയിലിരിക്കെ ഡോക്ടറോട് പറയുകയായിരുന്നു. പുത്തൂരിലെ ഹരാഡി റെയില്‍വേ പാലത്തിന് സമീപമാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യപ്പെട്ട് അവശ നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ പുത്തൂരിലെ ആശുപത്രിയില്‍ നിന്നും പിന്നീട് മാംഗ്ലൂരിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പോലീസ് കേസെടുത്തു
Post Your Comments