രാജസ്ഥാന്‍: വാഹനം ഓടിക്കുന്നതിനിടെ ഫോണില്‍ സംസാരിക്കുന്നവരെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷാനടപടികള്‍. ഇതുവരെ പിഴ മാത്രം ഈടാക്കിയ സ്ഥാനത്ത് ഇനി മുതല്‍ ഫോണും പൊലീസ് പിടിച്ചെടുക്കും.
രാജസ്ഥാനിലാണ് നിയമം ആദ്യം നിലവില്‍ വരുന്നത്. വാഹനം ഓടിക്കുന്നതിനിടയ്ക്ക് ഫോണ്‍ ചെയ്യുന്നത് മൂലമുള്ള റോഡപകടങ്ങള്‍ വര്‍ധിച്ച് വരുന്നതിനെത്തുടര്‍ന്നാണ് പുതിയ നിയമം കൊണ്ടുവരാന്‍ സംസ്ഥാനസര്‍ക്കാര്‍ ഒരുങ്ങുന്നത്. ജനുവരി 18 മുതല്‍ 24 വരെ നടക്കുന്ന റോഡ് സേഫ്റ്റി വീക്കിനോടനുബന്ധിച്ച് ഇതിന്റെ പരീക്ഷണം ഉണ്ടാകും.
പിന്നീട് ഇത് നടപ്പിലാക്കുകയും ചെയ്യും. സംസ്ഥാനത്തെ നിലവാരമില്ലാത്ത ഹെല്‍മറ്റുകളുടെ വില്‍പ്പനയും നിര്‍ത്തലാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments