ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമതാവളത്തിലുണ്ടായ ഭീകരാക്രമണത്തെ സൈന്യം നേരിട്ട രീതിയില്‍ തൃപ്തനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പത്താന്‍കോട്ട് സന്ദര്‍ശിച്ച ശേഷം ട്വിറ്ററില്‍ കുറിച്ചതാണ് ഇക്കാര്യം.
ആക്രമണവുമായി ബന്ധപ്പെട്ട് വിവിധ സേനാവിഭാഗങ്ങളുടെ നിശ്ചയദാര്‍ഢ്യവും ഏകോപനവും പ്രശംസനീയമാണ്. എടുത്ത തീരുമാനങ്ങളും അതിന്റെ നടത്തിപ്പും തൃപ്തി നല്‍കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭീകരാക്രമണത്തില്‍ പരിക്കേറ്റ സൈനികരുമായി അദ്ദേഹം ആശയവിനിമയം നടത്തുകയും ചെയ്തു. ഭീകരരെ നേരിട്ട രീതിയും ഇപ്പോഴുള്ള സുരക്ഷാ ക്രമീകരണങ്ങളും മുതിര്‍ന്ന സൈനികോദ്യോഗസ്ഥര്‍ അദ്ദേഹത്തോട് വിവരിച്ചു.
പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കര-വ്യോമസേനാ മേധാവികള്‍ മുതലായവര്‍ പ്രധാനമന്ത്രിയെ അനുഗമിച്ചു.
Noted with satisfaction the decision-making & its execution, the considerations that went into our tactical response: PM @narendramodi
— PMO India (@PMOIndia) January 9, 2016
Post Your Comments