പാട്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത പാകിസ്ഥാന്‍ സന്ദര്‍ശനത്തെ പിന്തുണച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രംഗത്ത്. സന്ദര്‍ശനം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുമെന്ന് നിതീഷ് അഭിപ്രായപ്പെട്ടു.
എന്നൊക്കെ രണ്ട് രാജ്യങ്ങളും പ്രശ്‌ന പരിഹാരത്തിനായി നല്ല ഇടപെടലുകള്‍ നടത്തിയിട്ടുണ്ടോ അന്നൊക്കെ പത്താന്‍കോട്ടിലുണ്ടായതു പോലുള്ള നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. മുമ്പ് വാജ്‌പേയി പാകിസ്ഥാനില്‍ പോയപ്പോള്‍ കാര്‍ഗില്‍ പോലുള്ള സംഭവങ്ങളുണ്ടായിട്ടുണ്ട്. നിരവധി ശക്തികള്‍ക്ക് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നല്ല ബന്ധം ഉണ്ടാവുന്നതിനോട് താല്‍പ്പര്യമില്ല. ജനാധിപത്യപരമായി തെരഞ്ഞെടുത്ത സര്‍ക്കാരുകള്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇത്തരക്കാര്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം പ്രധാനമന്ത്രിയുടെ പാക് സന്ദര്‍ശനമത്തെ വിമര്‍ശിച്ചുകൊണ്ട് ലാലു പ്രസാദ് യാദവ് രംഗത്തെത്തിയിട്ടുണ്ട്.
Post Your Comments