International

തന്നെ മാനഭംഗപ്പെടുത്തിയത് തത്സമയം ഇന്‍സ്റ്റാഗ്രാമില്‍ യുവതി പോസ്റ്റ് ചെയ്തു

തന്നെ മാനഭംഗപ്പെടുത്തിയ സംഭവം യുവതി തത്സമയം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു.  ദക്ഷിണാഫ്രിക്കയില്‍ ആണ് സംഭവം നടന്നത്. യൂത്ത് ഹോസ്റ്റലില്‍ താമസിക്കുന്നതിന് ഇടയില്‍ കുളിമുറിയില്‍ വച്ചാണ് യുവതി ബലാത്സംഗം ചെയ്യപ്പെട്ടത്.

ദക്ഷിണാഫ്രിക്കന്‍ ആക്ടിവിസ്റ്റായ ആംബര്‍ അമറാണ് തന്നെ പീഡിപ്പിച്ച വിവരം പുറത്തുവിട്ടത്. പീഡനത്തിന് ഇരയാകുന്നവര്‍ ഇക്കാര്യം തുറന്നുപറയാന്‍ തയ്യാറാകണമെന്നും ഇവര്‍ പറയുന്നു.

പീഡനത്തിന് ശേഷം  കുളിമുറിയുടെ നിലത്ത് കരഞ്ഞിരിക്കുന്ന തന്റെ ചിത്രവും ആംബര്‍ പോസ്റ്റു ചെയ്തിട്ടുണ്ട്. പനിമൂലം ബുദ്ധിമുട്ടിയിരുന്ന താന്‍ കുളിക്കാന്‍ ചൂടുവെള്ളം നല്‍കാമെന്ന സുഹൃത്തിന്റെ വാഗ്ദാനത്തെ തുടര്‍ന്നാണ് എത്തിയതെന്നും, എന്നാല്‍ ബാത്ത്‌റൂമില്‍ കുളിക്കാനൊരുങ്ങവെ യുവാവ് തന്നെ ലൈംഗികമായി ഉപയോഗിക്കുകയാണെന്നും പോസ്റ്റില്‍ പറയുന്നു.

shortlink

Post Your Comments


Back to top button