ഇസ്ലാമാബാദ് : ഇന്ത്യപാക് സമാധാന ചര്‍ച്ചയില്‍ മാറ്റമില്ലെന്ന് പാകിസ്താന്‍. പത്താന്‍കോട്ട് ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്താനുമായി തീരുമാനിച്ചിരുന്ന ചര്‍ച്ചകള്‍ ഇന്ത്യ റദ്ദാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് ചര്‍ച്ചകള്‍ നടക്കുമെന്ന് പാകിസ്താന്‍ വ്യക്തമാക്കിയിരിക്കുന്നത്.
സെക്രട്ടറിതല ചര്‍ച്ച നീട്ടി വെക്കില്ലെന്നും ഈ മാസം 15 നടക്കുമെന്നും പാകിസ്താന്‍ അറിയിച്ചു. പാകിസ്താന്‍ ഭീകര സംഘടനയായ ജെയ്ഷ് ഇ മുഹമ്മദാണ് പത്താന്‍കോട്ട് വ്യോമ താവളം ആക്രമിച്ചതെന്ന് സ്ഥിരീകരിച്ചു. മൗലാന മസൂദ് അസര്‍ ആണ് ആക്രമണത്തിന്റെ സൂത്രധാരന്‍ എന്ന് വ്യക്തമായിട്ടുണ്ട്. മസൂദിനെതിരെ ഉടന്‍ നടപടി ഉണ്ടാകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments