ജമ്മു: ജമ്മു കാശ്മീരില്‍ ഗവര്‍ണ്ണര്‍ ഭരണം ഏര്‍പ്പെടുത്തി. പ്രധാനമന്ത്രിയുടെ ഓഫീസിലെ സംസ്ഥാനത്തിന്റെ ചുമതലയുള്ള മന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചതാണ് ഇക്കാര്യം. സംസ്ഥാനത്ത് പുതിയ മുഖ്യമന്ത്രി ചുമതലയേല്‍ക്കുന്നത് വരെയാണിത്.
ജമ്മു കാശ്മീര്‍ മുഖ്യമന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് സയിദ് രോഗബാധിതനായി മരിച്ചതിനെത്തുടര്‍ന്നാണ് സംസ്ഥാനത്ത് മുഖ്യമന്ത്രിയില്ലാതായത്. പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ നാല് ദിവസത്തിന് ശേഷമേ ഉണ്ടാവൂ എന്ന് പിഡിപി അറിയിച്ചതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് ഗവര്‍ണ്ണര്‍ ഭരണം ഏര്‍പ്പെടുത്തിയത്.
പിഡിപി നേതാവും അന്തരിച്ച മുഖ്യമന്ത്രി മുഫ്തി മുഹമ്മദിന്റെ മകളുമായ മെഹബൂബ മുഫ്തി കാശ്മീരിന്റെ പ്രഥമ വനിതാ മുഖ്യമന്ത്രിയാവുമെന്ന് റിപ്പോര്‍ട്ടുണ്ട്.
Post Your Comments