India

പുതിയ വിമാനത്താവളങ്ങള്‍ക്ക് രാഷ്ട്രീയ നായകരുടെ പേരിടുന്നത് നിര്‍ത്തലാക്കുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ പുതിയ വിമാനത്താവളങ്ങള്‍ക്ക് രാഷ്ട്രീയ നേതാക്കളുടെ പേരിടുന്നത് നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പകരം തൊട്ടടുത്തുള്ള നഗരത്തിന്റെ പേരിലായിരിക്കും വിമാനത്താവളങ്ങള്‍ അറിയപ്പെടുക. തീരുമാനം പ്രാബല്യത്തില്‍ വരുന്നതോടെ വിമാനത്താവളങ്ങള്‍ക്ക് തങ്ങളുടെ നേതാക്കളുടെ പേര് വേണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ വ്യോമയാന മന്ത്രാലയത്തെ സമീപിക്കുന്നതിന് അറുതിയാവും.

നിലവില്‍ രാജ്യത്തെ വിമാനത്താവളങ്ങളിലേറെയും ദേശീയ സംസ്ഥാന നേതാക്കളുടെ പേരില്‍ നാമകരണം ചെയ്തതാണ്. സംസ്ഥാനങ്ങളില്‍ ഭരണമാറ്റം സംഭവിക്കുമ്പോള്‍ വിമാനത്താവളങ്ങളുടെ പേര് മാറ്റണമെന്ന ആവശ്യവും ഉയരാറുണ്ട്. മുമ്പ് ബംഗളൂരു വിമാനത്താവളത്തിന് ടിപ്പുസുല്‍ത്താന്റെ പേര് നല്‍കണമെന്ന് ജ്ഞാനപീഠ ജേതാവ് ഗിരീഷ് കര്‍ണ്ണാട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞവര്‍ഷം കേരളാ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നെടുമ്പാശ്ശേരി വിമാനത്താവളത്തിന് മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്റെ പേര് നല്‍കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും വ്യോമയാന മന്ത്രാലയം അത് നിരസിക്കുകായിരുന്നു.

സംസ്ഥാന സര്‍ക്കാരുകളുടെ ശുപാര്‍ശ പ്രകാരം സിവില്‍ വ്യോമയാന മന്ത്രാലയം കാബിനറ്റിന്റെ അനുമതിയോടെയാണ് വിമാനത്താവളങ്ങള്‍ക്ക് നാമകരണം ചെയ്യുന്നത്. തുടര്‍ന്ന് ഇതിന് വിജ്ഞാപനമിറക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button