ലഖ്‌നൗ: യുവാവിന്റെ വയറ്റില്‍ നിന്നും പല്ലും നഖവും വളര്‍ന്ന ഭ്രൂണം കണ്ടെത്തി. യുപിയിലെ നരേന്ദ്ര കുമാര്‍ എന്ന യുവാവിനാണ് വിചിത്രമായ ഈ അനുഭവം ഉണ്ടായത്. ഭാരക്കുറവും വിട്ടുമാറാത്ത രോഗങ്ങളും മൂലമാണ് യുവാവ് ചികില്‍സ തേടിയത്. തുടര്‍ന്ന് നടത്തിയ സ്‌കാനിംഗിലാണ് ഭ്രൂണം കണ്ടെത്തിയത്.
നരേന്ദ്ര കുമാറിന്റെ ശരീരത്തിന് വേണ്ട ആഹാരമെല്ലാം ഈ ഭ്രൂണം വലിച്ചെടുത്തിരുന്നു. വയറ്റില്‍ ഭ്രൂണവുമായി കുഞ്ഞ് ജനിക്കുന്ന ഫീറ്റസ് ഇന്‍ ഫീറ്റു എന്ന അവസ്ഥയാണ് നരേന്ദ്ര കുമാറിന്റെ ജീവിതം താറുമാറാക്കിയത്. ഇരട്ടക്കുട്ടികളെ മാതാവ് ഗര്‍ഭം ധരിക്കുമ്പോഴാണ് ഇത് സംഭവിക്കാറുള്ളത്. ഇത്തരം സാഹചര്യത്തില്‍ ഒരു ഭ്രൂണം മറ്റൊരാളുടെ വയറ്റിലാവുകയാണ് ചെയ്യാറ്.
പരിശോധനകള്‍ക്ക ശേഷം യുപിയിലെ സ്വാമി നാരായണ്‍ ആശുപത്രിയില്‍ നിന്നും നരേന്ദ്ര കുമാറിന്റെ വയറ്റില്‍ നിന്നും ഭ്രൂണം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ശസ്ത്രക്രിയ മൂന്ന് മണിക്കൂര്‍ നീണ്ടുനിന്നു.
Post Your Comments