ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളിനും ബി.ജെ.പി എം.പി കീര്‍ത്തി ആസാദിനുമെതിരെ ഡല്‍ഹി ക്രിക്കറ്റ് ഭരണ സമിതി മാനനഷ്ടക്കേസ് നല്‍കി. ഭരണ സമിതിയുടെ പ്രവര്‍ത്തനങ്ങളും സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട് മോശം പരാമര്‍ശം നടത്തിയതിനെതിരെയാണ് കേസ് നല്‍കിയിരിക്കുന്നത്.
2.5 കോടി രൂപയുടെ കേസാണ് ഇരുവര്‍ക്കുമെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയതെന്ന് സമിതി ട്രഷറര്‍ രവീന്ദര്‍ മന്‍ചന്ദ പ്രതികരിച്ചു. ശനിയാഴ്ച ചേര്‍ന്ന അസോസിയേഷന്റെ ബോര്‍ഡ് യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയെ ലക്ഷ്യം വച്ചുള്ളതായിരുന്നു ആരോപണങ്ങള്‍.
നേരത്തെ കെജ്രിവാള്‍ അടക്കം ആറ് ആപ് നേതാക്കള്‍ക്കെതിരെ അരുണ്‍ ജെയ്റ്റ്‌ലി മാനനഷ്ടത്തിന് കേസ് കൊടുത്തിരുന്നു. 10 കോടി രൂപയായിരുന്നു ജയ്റ്റ്‌ലി ആവശ്യപ്പെട്ടത്.
Post Your Comments