India

കെജ്‌രിവാള്‍ തുടര്‍ച്ചയായി ഭരണഘടനാലംഘനം നടത്തുന്നു : ബിജെപി

ന്യൂഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തുടര്‍ച്ചയായി ഭരണഘടനാലംഘനം നടത്തുന്നുവെന്ന് ബി.ജെ.പി. കെജ്‌രിവാളിന്റെ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്നും ഇത് മറയ്ക്കാന്‍ രാഷ്ട്രീയ പ്രേരിതമായി വ്യാജ ആരോപണങ്ങള്‍ കൊണ്ട് രംഗത്ത് വരുകയാണെന്നും ബി.ജെ.പി ആരോപിച്ചു.

കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നല്‍കിയ മാനനഷ്ട കേസില്‍ ജയിലില്‍ പോകാന്‍ തയ്യാറായിക്കോളൂ എന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനോട് ബി.ജെ.പി. കെജ്‌രിവാളിനും അനുയായികള്‍ക്കും ഇനി ജയിലില്‍ പോകാന്‍ തയ്യാറെടുക്കാമെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി ശ്രീകാന്ത് ശര്‍മ്മ പറഞ്ഞു.

ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതി ആരോപണവുമായി അരവിന്ദ് കെജ്‌രിവാളിനും മറ്റ് അഞ്ച് എ.എ.പി നേതാക്കള്‍ക്കും എതിരെയാണ് ജയ്റ്റ്‌ലി മാനനഷ്ട കേസ് ഫയല്‍ ചെയ്തത്. ഡി.ഡി.സി.എ അഴിമതി അന്വേഷിയ്ക്കാന്‍ ഗോപാല്‍ സുബ്രഹ്മണ്യം അദ്ധ്യക്ഷനായ സമിതിയെ നിയോഗിച്ച ഡല്‍ഹി സര്‍ക്കാരിന്റെ നടപടി ഭരണഘടനാവിരുദ്ധമാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. കോടതിയില്‍ കാണാമെന്നായിരുന്നു കെജ്‌രിവാളിന്റെ മറുപടി. അന്വേഷണം തുടരുമെന്നും കേന്ദ്രസര്‍ക്കാരിന് വേണമെങ്കില്‍ കോടതിയെ സമീപിയ്ക്കാമെന്നും കെജ്‌രിവാള്‍ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button