സിംഹമുള്‍പ്പെടെയുള്ള മൃഗങ്ങളെ ദത്തെടുക്കാന്‍ അവസരം. തൃശൂര്‍ മൃഗശാലയാണ് ഇത്തരത്തില്‍ ഒരു പദ്ധതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ഒരു വര്‍ഷത്തെ ഭക്ഷണത്തിനുള്ള തുക നല്‍കാന്‍ തയാറാണെങ്കില്‍ കടുവയേയും സിംഹത്തേയുമെല്ലാം ദത്തെടുക്കാം.
മൃഗങ്ങളെ ദത്തെടുത്ത് വീട്ടില്‍ കൊണ്ടു പോയി വളര്‍ത്താമെന്ന് കരുതേണ്ട, മൃഗശാലയില്‍ ഇവയുടെ സംരക്ഷണത്തിന് പൊതുജനങ്ങളുടെ പങ്കാളിത്തമുറപ്പിക്കാനാണ് പദ്ധതി. ദത്തെടുക്കുന്ന മൃഗത്തിനുള്ള ഒരു വര്‍ഷത്തെ ഭക്ഷണത്തിന്റെ പണമടച്ചാല്‍ ദത്തെടുക്കലായി. മൃഗങ്ങളുടെ വൈദ്യസഹായത്തിനുള്ള ചിലവും ദത്തെടുക്കുന്നവര്‍ വഹിക്കണം.
പക്ഷികളെയും മൃഗങ്ങളെയുമെല്ലാം ഇത്തരത്തില്‍ ദത്തെടുക്കാം. സംഘടനകള്‍ക്കും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെല്ലാം പദ്ധതിയില്‍ അംഗമാകാം. അംഗങ്ങള്‍ക്ക് മൃഗശാല സന്ദര്‍ശനത്തിന് പ്രത്യേക പാസും ലഭിക്കും. ഇത്തരത്തിലുള്ള ദത്തെടുക്കല്‍ പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.
Post Your Comments