Facebook Corner

മനം മുരുകുന്ന അസ്ഥിപഞ്ചരമായ ഈ മനുഷ്യകോലം കാരുണ്യമുള്ളവരുടെ കരുണകാത്ത് കനിവിനായ്കാത്തിരിക്കുന്നു

കുളത്തൂപ്പുഴ (കൊല്ലം) : മനസാക്ഷിയുള്ള ആരുടേയും മനമുരുകുന്ന അസ്ഥിപഞ്ചരമായ ഈ മനുഷ്യകോലത്തിന്‍റെ കാഴ്ച കനിവുള്ള ആരുടേയും കരളലിയിക്കുന്നത് തന്നെ. കുളത്തൂപ്പുഴ വലിയേല,വട്ടക്കരിക്ക ഷാമന്‍സിലില്‍ അബ്ദുല്‍അസീസ്(58) ക്യന്‍സര്‍ എന്ന തീര ദുരിതവും പേറി അസ്ഥി പഞ്ചരമായ് കിടക്കവിട്ട് എഴുന്നേല്‍ക്കാനാകാതെ കിടക്കുന്നത്. ഒരു കുടുബത്തിന്‍റെ ആകെ ആശ്രയമായിരുന്ന അസീസിന് 8വര്‍ഷം മുമ്പാണ് രോഗം പിടിപെട്ടത്.

കൂലിപ്പണിക്കാരനായ അസീസിന് തന്നെ കാര്‍ന്ന് തിന്നുന്ന മാരക രോഗവും പേറി ഭാര്യയേയും പറക്കമുറ്റാത്ത കുട്ടികളേയും വളര്‍ത്താന്‍ ഇക്കാലമത്രയും പെടാപാട് പെടുകയായിരുന്നു. ഇതിനിടയില്‍ അസുഖം മൂര്‍ഛിച്ച് കിടപ്പിലുമായ്. നാട്ടുകാരുടേയും സന്മനസ്സുള്ള മനുഷ്യസ്നേഹികളുടേയും സഹായത്താലും ഉള്ളതെല്ലാം വിറ്റുപെറുക്കിയും വീട്ടമ്മയായ ഭാര്യ നൂര്‍ജഹാന്‍ ചികിത്സക്ക് വക കണ്ടെത്തുകയായിരുന്നു. തുടര്‍ ചികിത്സക്ക് വകയില്ലാതെ വന്നതേടെ ഇപ്പോള്‍ വീട്ടില്‍ പതിനേഴ് മാസമായ് കിടക്കവിട്ട് എഴുന്നേല്‍ക്കാനാകാതെ അവശതയില്‍ കഴിയുകയുമാണ്.

മലമൂത്ര വിസര്‍ജ്ജനമെല്ലാം കിടക്കയില്‍ തന്നെ.ട്യൂബ് മാര്‍ഗ്ഗം ഇവ നീക്കം ചെയ്യണ മെങ്കില്‍ ആഴ്ചതോറും ആയിരങ്ങള്‍ വേണം ഇതിന് ആവതില്ലാത്ത പാവം നൂര്‍ജി തന്‍റെ പ്രണനാഥനാഥനെ ഇക്കാല മത്രയും ഒരു മടിയും കൂടാതെ നന്നായ് പരിചരിക്കുന്നുണ്ട്. ഭര്‍ത്താവിനെ പരിചരിക്കാനും ശുശ്രൂഷിക്കാനും മറ്റാരും സഹായത്തിനില്ലാത്തതിനാല്‍ തൊഴിലുറപ്പ് പണിക്ക് പോലും പോകാനാകുന്നില്ല. അതിനാല്‍ തന്നെ അന്നത്തിന് വകകണ്ടെത്താനാവാതെ ദുരിതത്തിലും ഇതിനിടയില്‍ തന്‍റെ പൊന്നേമനകളെ അവോളം പഠിപ്പിക്കാനും ശ്രമിക്കുന്നുണ്ടെങ്കിലും ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായ ഷെഫിനും, മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ്ഷായേയും തുടര്‍ പഠനത്തിന് നിര്‍വ്വാഹം ഇല്ലാതെ പഠനം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടുന്ന ഗതികേടിലുമാണ്.ഇതിനിടയില്‍ മൂത്തകുട്ടിയുടെ കഴുത്തില്‍ ഏറെ നാളായ് കണ്ടുവരുന്ന മുഴ നൂര്‍ജി ആദി കൂട്ടുന്നുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കുട്ടിയെ തുടക്കത്തില്‍ ചികിത്സക്കായ് കൊണ്ടു പോയെങ്കിലും തുടര്‍ചികിത്സയ്ക്ക് വഴിയില്ലാത്തതിനാല്‍ ഇതും മുടങ്ങിയിട്ടുണ്ട്. ഇവരുടെ അവസ്ഥ കണ്ട് നാട്ടുകാരുടെ നിര്‍ദ്ധേശ പ്രകാരം ഫെഡറല്‍ ബാങ്ക് കുളത്തൂപ്പുഴ ശാഖയില്‍ അക്കൌണ്ട് തുറന്ന് കാരുണ്യ മുള്ളവരുടെ കനിവിനായ് കാത്തിരിക്കുകയാണ്. A/c No 2017010001 ഫോണ്‍: 9746417410

shortlink

Post Your Comments


Back to top button