India

പഞ്ചാബ് പന്ദേര്‍ ഗ്രാമത്തില്‍ സംശയാസ്പദമായി രണ്ട് പേര്‍: സൈന്യം തെരച്ചില്‍ തുടരുന്നു

ഗുര്‍ദാസ്പൂര്‍: ബുധനാഴ്ച വൈകിട്ട് പഞ്ചാബ് പന്ദേര്‍ ഗ്രാമത്തിലെ കരിമ്പുപാടത്ത് ഗ്രാമീണര്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട് രണ്ട് പേര്‍ക്കായി സൈന്യം തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. ഡ്രോണ്‍ വിമാനമുപയോഗിച്ച് കഴിഞ്ഞദിവസം ഉച്ചയോടെയാണ് ഇവരുടെ സാന്നിധ്യം കണ്ടെത്തിയത്.

ഇസ്രായേലില്‍ നിന്ന് പരിശീലനം ലഭിച്ച സ്വാറ്റ് സേനയും തെരച്ചിവിനായി എത്തിയിട്ടുണ്ട്. സൈനികവേഷത്തില്‍ ആയുധങ്ങളുമായി സംശയകരമായി രണ്ടുപേരെ കണ്ടതായി ഗ്രാമീണര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. ഗ്രാമീണരെ കണ്ടതോടെ അവര്‍ കരിമ്പുകള്‍ക്കിടയില്‍ ഒളിക്കുകയായിരുന്നു. ഗുര്‍ദാസ്പൂര്‍ ജില്ലയിലെ ടിബ്രി സൈനിക കേന്ദ്രത്തിന് സമീപമാണ് ഇവരെ കണ്ടതെന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നു. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ പൊലീസും സൈന്യവും സജ്ജമാണെന്ന് സീനിയര്‍ പൊലീസ് സൂപ്രണ്ട് ഗുര്‍പ്രീത് സിംഗ് ടൂര്‍ അറിയിച്ചു.

കെട്ടിടങ്ങളുടെ മുകളിലും മരത്തിന് പിന്നിലുമായി സൈന്യം നിലയുറപ്പിച്ചിട്ടുണ്ട്. ഹെലികോപറ്റര്‍ ഉപയോഗിച്ചും തെരച്ചില്‍ നടക്കുന്നുണ്ട്. പാക് അതിര്‍ത്തിയില്‍ നിന്നും 20 കിലോമീറ്റര്‍ മാത്രം അകലെയാണ് പന്ദേര്‍ ഗ്രാമം. ടിബ്രി സൈനിക കേന്ദ്രമാവട്ടെ ഇവിടെ നിന്നും ഒരു കിലോമീറ്റര്‍ അകലത്തില്‍ മാത്രമാണ് സ്ഥിതി ചെയ്യുന്നത്. ടിബ്രിയിലേക്കുള്ള എല്ലാ റോഡുകളും സൈന്യത്തിന്റെ നിരീക്ഷണത്തിലാണ്.

shortlink

Post Your Comments


Back to top button