ന്യൂഡല്‍ഹി: അല്‍ഖ്വയ്ദ ഹിറ്റ്‌ലിസ്റ്റില്‍ ബിജെപി ഉന്നത നേതാക്കള്‍. ബെംഗലൂരുവില്‍ നിന്ന് പിടിയലായ അല്‍ഖ്വയ്ദ ബന്ധമുള്ള മദ്രസ അധ്യാപകനെ ചോദ്യം ചെയ്തപ്പോഴാണ് അന്വേഷണ സംഘത്തിന് ഈ നിര്‍ണായക വിവരം ലഭിച്ചത്. ഹിറ്റ്‌ലിസ്റ്റിലുള്ള നേതാക്കളുടെ പേരു വിവരം പോലീസ് രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ പ്രമുഖ നേതാക്കളെയും വിനോദ സഞ്ചാര കേന്ദ്രങ്ങളും ലക്ഷ്യമാക്കി ഭീകരാക്രമണ പരമ്പരയ്ക്ക് അല്‍ഖ്വയ്ദ പദ്ധതിയിടുന്നതായാണ് സൂചനകള്‍.
അല്‍ഖ്വയ്ദയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മദ്രസ അധ്യാപകനായ സയീദ് അന്‍വര്‍ ഷാ ഖാസ്മിയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. പട്യാല കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജനുവരി 20 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
Post Your Comments