ഡമാസ്‌കസ്: ആഭ്യന്തര യുദ്ധം രൂക്ഷമായതോടെ സിറിയയില്‍ നിന്ന് ഏറെപ്പേരും പലായനം ചെയ്യുന്നതിനിടെ രാജ്യത്തിന്റെ മറ്റൊരു ഭീകരമുഖം വെളിവാകുന്നു. രക്ഷപ്പെടാനാവാതെ സിറിയയില്‍ അവശേഷിക്കുന്നവര്‍ കൊടും പട്ടിണിയിലാണ്. ഇത് തെളിയിക്കുന്ന ചിത്രങ്ങള്‍ വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടു.
പുറംലോകവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടതിനാല്‍ പലരും പൂച്ചയും നായയും അടക്കമുള്ള വളര്‍ത്തുമൃഗങ്ങളെ വരെ കൊന്ന് തിന്ന് വിശപ്പടക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. ഭക്ഷണമെത്തിക്കുന്ന ഹെലികോപ്റ്ററുകള്‍ പുറപ്പെട്ടിരുന്ന വ്യോമതാവളം വിമതര്‍ പിടിച്ചടക്കിയതോടെയാണ് കാര്യങ്ങള്‍ കൈവിട്ടുപോയത്. ഒരു വര്‍ഷത്തിലേറെയായി പ്രസിഡന്റിനെ എതിര്‍ക്കുന്ന റിബലുകള്‍ ആക്രമണം നടത്തുന്ന മദായ, ഫോവ, ഫര്യ എന്നിവിടങ്ങളിലാണ് പ്രതിസന്ധി രൂക്ഷം. ആശുപത്രിയിലാകട്ടെ മരുന്നുക്ഷാമം രൂക്ഷമായിരിക്കുകയാണ്.
വൈദ്യുതി ബന്ധം തകരാറിലായതും ഇന്ധനലഭ്യത കുറഞ്ഞതും പ്രശ്‌നം വീണ്ടും വഷളാക്കി. അതിനിടെ മഞ്ഞുവീഴ്ച കനത്തതോടെ വീടിന്റെ വാതിലും ജനലുകളും വരെ തീയിട്ടാണ് ഇവര്‍ ചൂട് കണ്ടെത്തുന്നത്.
Post Your Comments