കോട്ടയം: മഹിളാ മന്ദിരത്തില്‍ കൂട്ട ആത്മഹത്യശ്രമം. 15നും 17നും ഇടയില്‍ പ്രായമുള്ള അഞ്ച് പെണ്‍കുട്ടികള്‍ അമിതമായി ഉറക്കഗുളിക കഴിച്ചതാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രണ്ടാഴ്ച മുമ്പ് വിദ്യാര്‍ത്ഥിനികളില്‍ രണ്ട് പേരെ കാണാതായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇവരെ കണ്ടെത്തി. സംഭവത്തെത്തുടര്‍ന്ന് അഞ്ച് പേരെയും മേട്രന്‍ വഴക്ക് പറഞ്ഞിരുന്നു. ഇതാണ് ആത്മഹത്യ ശ്രമത്തിന് പിന്നിലെന്നാണ് നിഗമനം
കഴിഞ്ഞ ദിവസം സ്‌കൂള്‍ വിട്ടുവന്ന വിദ്യാര്‍ത്ഥിനികള്‍ ഭക്ഷണം പോലും കഴിക്കാതെ കിടക്കുകയായിരുന്നു. അധികൃതര്‍ വിവരം തിരക്കിയപ്പോഴാണ് ഉറക്കഗുളിക കഴിച്ച കാര്യം കുട്ടികള്‍ തുറന്നു പറയുന്നത്. തുടര്‍ന്ന് ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
പെണ്‍കുട്ടികളുടെ ആത്മഹത്യശ്രമം സംബന്ധിച്ച വിവരം മഹിളമന്ദിരത്തിനെതിരെ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.
Post Your Comments