മുംബൈ: പീഡന ശ്രമത്തില്‍ പിടിയിലായ യുവാക്കള്‍ക്ക് ശിക്ഷയായി പൊതു റോഡ് വൃത്തിയാക്കല്‍. ബോംബേ ഹൈക്കോടതിയുടേതാണ് ഉത്തരവ്. ആറ് മാസത്തേക്ക് ആഴ്ചയില്‍ ഓരോ തവണ വീതം റോഡ് വൃത്തിയാക്കണമെന്നാണ് പിടിയിലായ നാല് യുവാക്കള്‍ക്ക് കോടതി ശിക്ഷ വിധിച്ചത്.
അന്‍കിത് ജാധവ്, സുഹാസ് തകൂര്‍, മിലിന്ദ് മോര്‍, അമിത് അത്ഖാലെ എന്നീ യുവാക്കള്‍ക്കാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. പീഡന ശ്രമത്തിനും കൊലപാതക ശ്രമത്തിനും കഴിഞ്ഞ ഒക്‌ടോബറിലാണ് താനെ പോലീസ് ഇവരുടെ പേരില്‍ കേസ് റജിസ്റ്റര്‍ ചെയ്തത്. മദ്യ ലഹരിയിലായിരുന്ന യുവാക്കള്‍ റോഡില്‍ വച്ച് പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറുകയും തടയാന്‍ ശ്രമിച്ച യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവന്നാണ് കേസ്.
എല്ലാ ഞായറാഴ്ചയും എട്ട് മണിക്കൂര്‍ നാല് യുവാക്കളും റോഡ് വൃത്തിയാക്കണം. കോടതി വിധി ഇവര്‍ അനുസരിക്കുന്നുണ്ടോ എന്ന് നൗപാഡ പോലീസ് സ്‌റ്റേഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ നിരീക്ഷിക്കുകയും ചെയ്യും.
Post Your Comments