Kerala

ജയില്‍ ഉദ്യോഗസ്ഥര്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിന് ഋഷിരാജ് സിംഗിന്റെ വിലക്ക്

തിരുവനന്തപുരം: ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് മാധ്യമ വിലക്കേര്‍പ്പെടുത്തി ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗിന്റെ സര്‍ക്കുലര്‍. ജയില്‍ ഉദ്യോഗസ്ഥര്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് ഗുരുതര അച്ചടക്ക ലംഘനമാവും. വാര്‍ത്ത ചോര്‍ത്തി നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. മേലുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുന്നവര്‍ മേല്‍വിലാസം വ്യക്തമാക്കണമെന്നും സര്‍ക്കുലര്‍ നിഷ്‌കര്‍ഷിക്കുന്നു.

shortlink

Post Your Comments


Back to top button