India

ഇന്ദിരാഗാന്ധിക്ക് യു.എസ് പ്രസിഡന്റിനെ കാണാന്‍ കാത്തിരിക്കേണ്ടി വന്നിട്ടുണ്ട് : രാധാമോഹന്‍ സിംഗ്

ഹൈദരാബാദ് : മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് അമേരിക്കന്‍ പ്രസിഡന്റിനെ കാണാന്‍ കാത്തിരിക്കേണ്ടി വന്നിട്ടുണ്ടെന്ന് കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍ സിംഗ്. എന്നാല്‍ അമേരിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ പ്രസിഡന്റ് നേരിട്ട് വന്നു.

വരുന്ന ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന പ്രചാരണത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്. പണ്ട് ഇന്ത്യയെ ചെറുതായി കണ്ടിരുന്ന രാജ്യങ്ങള്‍ ഇപ്പോള്‍ അവര്‍ക്കു തുല്യമായിട്ടാണ് രാജ്യത്തെ കാണുന്നത്. മുമ്പും നമുക്ക് പ്രധാനമന്ത്രിമാരുണ്ടായിരുന്നു. അവരും അമേരിക്കയിലും ഇംഗ്ലണ്ടിലും പോയിട്ടുണ്ട്. എന്നാല്‍ അവിടെയുള്ള ഇന്ത്യക്കാരൊന്നും അവരുടെ പ്രധാനമന്ത്രി അവിടെ സന്ദര്‍ശിച്ചത് അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഞാന്‍ ഓര്‍ക്കുന്നു, അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി അമേരിക്കയില്‍ പ്രസിഡന്റിനെ കാണാനായി പോയത്. ഇന്ദിരാഗാന്ധിക്ക് വൈറ്റ്ഹൗസില്‍ പ്രസിഡന്റിനെ കാത്തിരിക്കേണ്ടി വന്നു. എന്നാല്‍ ഇന്ന് നമ്മുടെ പ്രധാനമന്ത്രി അമേരിക്കയില്‍ പോയാല്‍ അവിടുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ അദ്ദേഹത്തെ കാണാന്‍ എത്തും. അമേരിക്കന്‍ പ്രസിഡന്റ് വന്ന് അദ്ദേഹത്തെ സ്വീകരിക്കും. പ്രധാനമന്ത്രിയുടെ യാത്രകള്‍ ആഗോള തലത്തില്‍ ഇന്ത്യയുടെ ഔന്നത്യം ഉയര്‍ത്തിയതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

shortlink

Post Your Comments


Back to top button