ന്യൂഡല്‍ഹി: പത്താന്‍കോട്ട് ആക്രമണം നടത്തിയ ഭീകരര്‍ ഉപയോഗിച്ച മരുന്നുകളും സിറിഞ്ചുകളും പാകിസ്ഥാനില്‍ നിര്‍മ്മിച്ചത്. വേദന സംഹാരികള്‍ ലാഹോറിലും സിറിഞ്ചുകള്‍ കറാച്ചിയിലുമാണ് നിര്‍മ്മിച്ചിരിക്കുന്നത്.
ഭീകരര്‍ ആക്രമണം നടത്തിയ വ്യോമതാവളത്തിനടുത്തുള്ള കെട്ടിടത്തില്‍ നടത്തിയ പരിശോധനയിലാണ് പാക്കറ്റ് ഭക്ഷണമുള്‍പ്പെടെയുള്ള വസ്തുക്കള്‍ സുരക്ഷാസേന പിടിച്ചെടുത്തത്. ഇതില്‍ ഉത്തേജക മരുന്നുകളും കോട്ടണ്‍ തുണികളുമുണ്ട്. ഇവയും പാക് നിര്‍മ്മിതമാണ്. അതിനിടെ ആക്രമണം സംബന്ധിച്ച് ഇന്ത്യ നല്കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ നവാസ് ഷെരീഫ് അന്വേഷണത്തിനുത്തരവിട്ടു.
ഭീകരര്‍ വിളിച്ച നമ്പറുകള്‍ നേരത്തെ ഇന്ത്യ പുറത്തുവിട്ടിരുന്നു.
Post Your Comments