India

പത്താന്‍കോട്ട് ഭീകരാക്രമണം ; ഭീകരരര്‍ പാകിസ്ഥാനിലേക്ക് വിളിച്ച നമ്പറുകള്‍ പുറത്തു വന്നു

പത്താന്‍കോട്ട് : പത്താന്‍കോട്ട് വ്യോമസേനാ താവളം ആക്രമിച്ച ഭീകരര്‍ പാകിസ്ഥാനിലേക്ക് വിളിച്ച നമ്പറുകള്‍ പുറത്തു വന്നു. +92 3017775253, +92 300097212 എന്ന രണ്ടു പാകിസ്ഥാന്‍ നമ്പറുകളിലേക്കാണ് ഇന്ത്യയിലെത്തിയ ശേഷം ഭീകരര്‍ വിളിച്ചത്. ആദ്യത്തെ നമ്പര്‍ ഒരു ഭീകരന്റെ അമ്മയുടേതാകാം. രണ്ടാമത്തേത് ഭീകരസംഘത്തെ നിയന്ത്രിച്ച ആളുടേതും.

ഗുര്‍ദാസ്പൂരില്‍ നിന്ന് തട്ടിയെടുത്ത എസ്പിയുടെ സുഹൃത്തിന്റെയും കൊല്ലപ്പെട്ട ടാക്‌സി ഡ്രൈവര്‍ ഇകാഗര്‍ സിങ്ങിന്റെയും മൊബൈല്‍ ഫോണുകളില്‍ നിന്നാണ് കോളുകള്‍ വിളിച്ചത്. +92 300097212 ലേക്കുള്ള ആദ്യത്തെ ഫോണ്‍ വിളി ഡിസംബര്‍ 31ന് രാത്രി 9.12നായിരുന്നു. ഇതു കൊല്ലപ്പെട്ട ടാക്‌സി ഡ്രൈവര്‍ ഇകാഗര്‍ സിങ്ങിന്റെ ഫോണില്‍ നിന്നാണുണ്ടായത്.

ഭീകരര്‍ ഫോണ്‍ ചെയ്തയാളെ ഉസ്താദ് എന്നാണ് അഭിസംബോധന ചെയ്തത്. പാകിസ്ഥാനില്‍ നിന്നു പഞ്ചാബിലെത്തി അവിടെ നിന്നുള്ള യാത്ര തുടങ്ങിയവയെക്കുറിച്ച് ഭീകരര്‍ ഉസ്താദിനോടു വിശദീകരിച്ചു. എന്നാല്‍ എന്തുകൊണ്ടാണ് വ്യോമതാവളത്തില്‍ എത്താന്‍ വൈകുന്നതെന്ന് ചോദിച്ച് ഉസ്താദ് ദേഷ്യപ്പെടുന്നുണ്ടായിരുന്നു. ഇകാഗറിന്റെ ഫോണ്‍ ഉപയോഗിച്ചു ഒരു തവണ മാത്രമേ ഭീകരര്‍ വിളിച്ചുള്ളൂ. നാലു തവണ ഇതേ ഫോണിലേക്ക് ഇന്‍കമിങ് കോളുകള്‍ വന്നു. ഈ നമ്പറില്‍ വിളിച്ച ഭീകരരാണ് ഇകാഗറിനെ കൊല്ലണമെന്നു ഉത്തരവിട്ടത്.

ആക്രമണത്തിന്റെ ഇടയ്ക്കാണ് അവസാന കോള്‍ പോയത്. ഭീകരന്റെ അമ്മയുടെ നമ്പരിലേക്കായിരുന്നു അത്. ജ്വല്ലറി ഉടമ രാജേഷ് വര്‍മയുടെ ഫോണില്‍ നിന്നായിരുന്നു ഈ ഫോണ്‍ കോള്‍. ആക്രമണം തുടങ്ങി അഞ്ച് മണിക്കൂറിനു ശേഷം രാവിലെ എട്ടരയോടെയായിരുന്നു ഇത്. മകന്‍ ഇന്ത്യയിലാണെന്ന വാര്‍ത്ത ആ അമ്മയെ പരിഭ്രമിപ്പിച്ചിരുന്നു. കരഞ്ഞ അവര്‍ പിന്നീട് ദൈവം മകനെ രക്ഷിക്കട്ടെ എന്നു പറയുകയും ചെയ്യുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button