India

നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് : കേന്ദ്രസര്‍ക്കാരിനെ ആശങ്ക അറിയിച്ചതായി മുഖ്യമന്ത്രി

ന്യൂഡല്‍ഹി : നഴ്‌സിംഗ് റിക്രൂട്ട്‌മെന്റില്‍ കേന്ദ്രസര്‍ക്കാരിനെ ആശങ്ക അറിയിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പ്രവാസികാര്യ വകുപ്പ്, വിദേശകാര്യ വകുപ്പില്‍ ലയിപ്പിയ്ക്കുന്നതില്‍ കേരളത്തിനുള്ള എതിര്‍പ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിലെ കാലതാമസം ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യവും മുന്നോട്ട് വച്ചു. കാലതാമസം കേന്ദ്ര എജന്‍സി വഴിയുള്ള റിക്രൂട്ട്‌മെന്റ് അവസരം നഷ്ടമാകുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരാഴ്ചയ്ക്കകം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന് വിദേശകാര്യമന്ത്രി അറിയിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, മാനവവിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി തുടങ്ങിയവരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി. മന്ത്രി കെ.സി.ജോസഫും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button