മുംബൈ : നാല്‍പത് പ്രമുഖരുടെ സുരക്ഷ വെട്ടിക്കുറയ്ക്കുന്നു. ബോളിവുഡ് താരങ്ങളായ ആമിര്‍ ഖാന്‍, ഷാരൂഖ് ഖാന്‍ എന്നിവരടക്കം 40 പ്രമുഖരുടെ സുരക്ഷ വെട്ടിക്കുറയ്ക്കാന്‍ മുംബൈ പോലീസ് തീരുമാനിച്ചത്.
സുരക്ഷാ ഉദ്യോഗസ്ഥരുടെ വാര്‍ഷിക അവലോകന യോഗത്തിനു ശേഷമാണ് സുരക്ഷ വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചത്. 15 പ്രമുഖര്‍ക്കാണ് ഇനി പോലീസ് കനത്ത സുരക്ഷയൊരുക്കുന്നത്. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍, അമിതാഭ് ബച്ചന്‍, സംവിധായകരായ മഹേഷ് ഭട്ട്, മുകേഷ് ഭടട്, ദിലീപ് കുമാര്‍, ലതാ മങ്കേഷ്‌കര്‍ എന്നിവര്‍ പോലീസ് കനത്ത സുരക്ഷയൊരുക്കുന്നവരില്‍ ഉള്‍പ്പെടുന്നു.
വിധു വിനോദ് ചോപ്ര, രാജ്കുമാര്‍ ഹിറാനി, ഫറാ ഖാന്‍, കരിം മൊറാനി എന്നിവരുടെ സുരക്ഷ പൂര്‍ണമായും എടുത്തുമാറ്റി. ഉടന്‍ തന്നെ തീരുമാനം നടപ്പാക്കുമെന്നും മുംബൈ പോലീസുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.
Post Your Comments