India

അല്‍ഖ്വയ്ദ ബന്ധം : മദ്രസാ അദ്ധ്യാപകന്‍ അറസ്റ്റില്‍

ബംഗളുരു : ഭീകര സംഘടനയായ അല്‍ഖ്വയ്ദയുമായി ബന്ധമുള്ള മദ്രസാ അദ്ധ്യാപകന്‍ അറസ്റ്റില്‍. ബംഗളൂരുവില്‍ നിന്നും മൗലാനാ അന്‍സര്‍ ഷാ എന്നയാളെ ഡല്‍ഹി പൊലീസാണ് അറസ്റ്റ്‌ചെയ്തത്. അറസ്റ്റിലായ ഷായെ ഡല്‍ഹിയിലേക്ക് കൊണ്ടുപോയി ഇയാളെ ഇന്ന് പാട്യാലാ കോടതിയില്‍ ഹാജരാക്കും.

കഴിഞ്ഞ ഡിസംബറില്‍ മറ്റ് രണ്ട് അല്‍ഖ്വയ്ദ പ്രവര്‍ത്തകരായ സഫര്‍ മസൂദ്, അബ്ദുള്‍ റഹ്മാന്‍ എന്നിവരെ പ്രത്യേക ഭീകരവിരുദ്ധ സെല്‍ അറസ്റ്റ് ചെയ്തിരുന്നു. അവരെ ചോദ്യംചെയ്തതില്‍ നിന്നാണ് ഷായുടെ വിവരം ലഭിച്ചത്. രാജ്യത്തുട നീളം ഭീകരാക്രമണം നടത്താനുള്ള തയ്യാറെടുപ്പിലായിരുന്നു ഇയാള്‍. പ്രമുഖരായ നേതാക്കളെ ആള്‍ക്കൂട്ടങ്ങള്‍ക്കിടയിലോ ടൂറിസ്റ്റ് പ്രദേശങ്ങളിലോ വച്ച് ആക്രമിക്കുകയായിരുന്നു ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍ഖ്വയ്ദയ്‌ക്കെതിരെ നടക്കുന്ന നീക്കങ്ങള്‍ക്കിടയിലാണ് ഡല്‍ഹി പൊലീസിന്റെ പ്രത്യേക ഭീകരവിരുദ്ധ സെല്‍ ഷായെ അറസ്റ്റുചെയ്തത്. കസ്റ്റഡിയിലുള്ള അല്‍ഖ്വയ്ദയിലെ പരിശീലകനും റിക്രൂട്ടറുമായ മുഹമ്മദ് ആസിഫ് എന്ന ഭീകരനും ബംഗളൂരുവില്‍ വച്ച് ഷായെ കണ്ടതായി വെളിപ്പെടുത്തിയിരുന്നു. ഇവരുമായി ഷാ നടത്തിയ സാമ്പത്തിക ഇടപാടുകളുടെ രേഖയും പൊലീസിന് ലഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button