International

ഐ.എസ് വിടാന്‍ ആവശ്യപ്പെട്ട മാതാവിനെ മകന്‍ വെടിവെച്ചു കൊന്നു

റാഖ : ഭീകര സംഘടനയായ ഐ.എസ് വിട്ടുവരാൻ ആവശ്യപ്പെട്ട മാതാവിനെ മകൻ വെടിവച്ചു കൊന്നു. നൂറുകണക്കിന് പേരുടെ മുന്നിൽ വച്ചാണ് മകൻ അമ്മയെ തലയ്ക്ക് വെടിവച്ചു കൊന്നത്. സിറിയയിലെ റാഖയിലാണ് സംഭവം. 20കാരനായ അലി സഖർ ആണ് മാതാവായ ലെന അൽഖ്വാസത്തെ കൊലപ്പെടുത്തിയത്.

ഇസ്ലാമിക് സ്റ്റേറ്റിൽ അംഗമായ മകനോട് സംഘടന വിട്ടുവരാൻ അമ്മ നിരന്തരം ആവശ്യപ്പെട്ടിരുന്നു. സിറിയവിട്ട് മറ്റേതെങ്കിലും സുരക്ഷിത സ്ഥാനത്തേക്ക് പോകാമെന്നും അല്ലെങ്കിൽ സഖ്യകക്ഷികളുടെ ആക്രമണത്തിൽ കൊല്ലപ്പെടുമെന്നും അമ്മ പറഞ്ഞിരുന്നു. ഇതാണ് കൊലപാതകത്തിന് പ്രകോപിപ്പിച്ചത്.

എന്നാൽ ഐസിസിന് വിരുദ്ധമായി പ്രവർത്തിച്ച അമ്മയെ ബന്ദിയാക്കിയ ശേഷം മകൻ ഐസിസ് നേതാക്കൾക്കു മുന്നിൽ ഹാജരാക്കിയെന്നും ഇവരുടെ നിർദേശമനുസരിച്ചാണ് അമ്മയുടെ വധശിക്ഷ നടപ്പാക്കിയതെന്നും റിപ്പോർട്ടുകളുണ്ട്. മാതാവ് ജോലി ചെയ്യുന്ന പോസ്റ്റോഫീസിനു മുന്നിൽ വച്ചാണ് ഇവരെ മകൻ വധിച്ചത്.

shortlink

Post Your Comments


Back to top button