India

ചരിത്രത്തിലാദ്യമായി ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡില്‍ ഫ്രഞ്ച് സൈന്യവും

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡില്‍ ഫ്രഞ്ച് സൈന്യവും പങ്കാളികളാവും. ചരിത്രത്തിലാദ്യമായാണ് ഒരു വിദേശസേന റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്നത്.

ജനുവരി 26ന് രാജ്പഥില്‍ നടക്കുന്ന പരേഡില്‍ പങ്കെടുക്കാന്‍ ഒരു വിഭാഗം സൈനികര്‍ ഡല്‍ഹിയിലെത്തുമെന്ന് പ്രതിരോധ മന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്ദ് ആണ് ഇപ്രാവശ്യം റിപ്പബ്ലിക് ദിന പരേഡിലെ മുഖ്യാതിഥി. ഇത് അഞ്ചാം തവണയാണ് ഒരു ഫ്രഞ്ച് പ്രസിഡന്റ് റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥിയാവുന്നത്. 1976, 1980, 1998, 2008 വര്‍ഷങ്ങളിലാണ് ഇതിന് മുമ്പ് ഫ്രഞ്ച് പ്രസിഡന്റുമായി റിപ്പബ്ലിക് ദിന പരേഡിന് സാക്ഷിയായത്.

shortlink

Post Your Comments


Back to top button