India

പത്താന്‍കോട്ട് ഭീകരാക്രമണം: ഭീകരര്‍ക്ക് വ്യോമസേനാ കേന്ദ്രത്തിന്‍റെ ഉള്ളിനിന്ന് സഹായം ലഭിച്ചതായി സംശയം. ഫ്ലഡ് ലൈറ്റുകൾ ദിശമാറ്റിയതായി കണ്ടെത്തി

പാത്താന്‍കോട്ട് : വ്യോമസേനാ താവളത്തിനുള്ളിൽ ആക്രമണം നടത്തിയ ഭീകരര്‍ക്ക് കേന്ദ്രത്തിന്‍റെ ഉള്ളിനിന്ന് സഹായമ ലഭിച്ചിട്ടുണ്ടാകാമെന്ന റിപ്പോർട്ടിനെ തുടർന്ന് എൻജിനിയറിങ് വിഭാഗത്തിലെ ജീവനക്കാരനെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു.മുൻപേ തന്നെ മൊഴിയിൽ വൈരുധ്യം വന്നതിനെ തുടർന്ന് ഗുരുദാസ്പൂര്‍ മുൻ എസ്പി സൽവീന്ദർ സിങ്ങിനെ നുണപരിശോധനയ്ക്ക് വിധേയനാക്കാനും തീരുമാനമായി.പാത്താന്‍കോട്ട് വ്യോമസേന കേന്ദ്രത്തിനു പുറത്തെ 11 അടി ഉയരമുള്ള ചുറ്റുമതില്‍ മരത്തിലൂടെയും കയറിലൂടെയും കയറി ചാടിക്കടന്ന് കമ്പിവേലി മുറിച്ചാണ് ഭീകരര്‍ ഉള്ളിൽ കടന്നത്. ഭീകരര് ഇവിടെ നിന്ന് അകത്തു കടക്കുമ്പോൾ ഈ ഭാഗത്തേക്ക്‌ തിരിച്ചു വെച്ചിരുന്ന ഫ്ലഡ് ലൈറ്റുകളുടെ വെളിച്ചം ഇവിടെക്കില്ലായിരുന്നു.ഈ ലൈറ്റുകൾ ദിശ മാറ്റിയിരുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

മറ്റൊരു പ്രധാനവിഷയം 23 വിദേശ പൈലറ്റുകള്‍ പരിശീലനത്തിനായി പത്താന്‍കോട്ടുള്ളപ്പോഴാണ് ഭീകരരാക്രമണമുണ്ടായത്. ഇവരെക്കുരിച്ചും സൂക്ഷമായി എന്‍.ഐ.എ അന്വേഷിക്കുന്നുണ്ട്. വ്യോമസേന കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനം സംബന്ധിച്ചുള്ള രഹസ്യവിവരങ്ങളും ചോര്‍ന്നിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.പത്താന്‍കോട്ട് ആക്രമണം ആസൂത്രണം ചെയ്ത ജയ്ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറും സഹോദരന്‍ അബ്ദുൽ റൗഫ്,അസ്ഗറുമടക്കം നാലുപേര്‍ക്കെതിരെയുള്ള ശക്തമായ തെളിവുകളാണ് ഇന്ത്യ കൈമാറിയത്.ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ പാക്കിസ്ഥാന്‍ ഉറച്ച നടപടി എടുത്തില്ലെങ്കില്‍ വിദേശകാര്യ സെക്രട്ടറിതല ചർച്ചകളിൽ നിന്ന് പിൻ മാറാനാണ് ഇന്ത്യയുടെ തീരുമാനം.

shortlink

Post Your Comments


Back to top button