India

ശരീരത്തിൽ 6 വെടിയുണ്ടകൾ ഏറ്റുവാങ്ങിയ ഗരുഡ് കമാൻഡോ അംഗം ശൈലേഷ് സുഖം പ്രാപിച്ചു വരുന്നു.

പത്താൻകോട്ട്‌ :പത്താൻ കോട്ട്‌ വ്യോമ സേന കേന്ദ്രം ആക്രമിച്ച ഭീകരരുമായുള്ള ഏറ്റു മുട്ടലിൽ ശരീരത്തിൽ ആറു വെടിയുണ്ടകൾ ഏറ്റു വാങ്ങിയിട്ടും പകരക്കാരൻ വരുന്നത് വരെ ഭീകരർക്കെതിരെ പൊരുതിയ സൈനീകൻ സുഖം പ്രാപിച്ചു വരുന്നു.ഹരിയാന അംബാല സ്വദേശിയായ ശൈലേഷ് ആണ് ആ ധീരനായ പോരാളി. വ്യോമ താവളത്തിൽ മെക്കാനിക്കൽ ട്രാൻസ്പോർട്ട് ഏരിയയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ആയിരുന്നു ശൈലെഷിനു പരുക്ക് പറ്റിയത്.പരുക്കെറ്റിട്ടും ഒരു മണിക്കൂറിലേറെ ഭീകരർക്കെതിരെ ശൈലേഷ് പോരാടുകയു ചെയ്തു.തീവ്രമായ രക്തസ്രാവം ഉണ്ടായിട്ടും കണക്കാക്കാതെയായിരുന്നു പോരാട്ടം.ധീരനായ യുവ സൈനീകൻ ഇപ്പോൾ ആശുപത്രിയിൽ സുഖം പ്രാപിച്ചു വരുന്നു.

shortlink

Post Your Comments


Back to top button