Kerala

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ പീഡിപ്പിച്ചു

പത്തനംതിട്ട:  സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ പീഡിപ്പിച്ചു. കാരംവേലി എസ്എന്‍ഡിപി ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയെയാണ് അധ്യാപകന്‍ പീഡിപ്പിച്ചത്. ഡിസംബര്‍ 24ന് നാഷണല്‍ സര്‍വ്വീസ് സ്‌കീം ക്യാമ്പില്‍ വെച്ചായിരുന്നു പീഡനം. സംഭവത്തെതുടര്‍ന്ന് കുട്ടി പരാതി നല്‍കിയെങ്കിലും പ്രിന്‍സിപ്പാള്‍ ഒതുക്കിത്തീര്‍ക്കുകയായിരുന്നു. ഇതേതുടര്‍ന്ന് വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാക്കള്‍ ആറന്മുള പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സുധീഷ് എന്ന അധ്യാപകനെതിരെ നേരത്തേയും പരാതികള്‍ ഉണ്ടായിട്ടുണ്ട്. സംഭവത്തില്‍ അധ്യാപകനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തി.

shortlink

Post Your Comments


Back to top button