മുംബൈ: ലോകത്തിലെ ആദ്യ ചേരി മ്യൂസിയം മുംബൈയില്‍’. മ്യൂസിയം സംഘടന സമിതിയാണ് ഇക്കാര്യം അറിയിച്ചത്. മ്യൂസിയത്തില്‍ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ എല്ലാ വര്‍ഷവും ഉല്പാദിപ്പിക്കുന്ന വസ്തുക്കളാണ് പ്രദര്‍ശിപ്പിക്കുക. ചേരി മ്യൂസിയമെന്ന ആശയം മുന്നോട്ടുവച്ച സ്പാനിഷ് ആര്‍ട്ടിസ്റ്റ് ജോര്‍ഗോ റുബിയോ ചേരിപ്രദേശത്ത് നിലവില്‍ വരുന്ന ആദ്യത്തെ മ്യൂസിയമായിരിക്കും മുംബൈയിലേതെന്ന് വ്യക്തമാക്കി.
ചേരി പ്രദേശങ്ങളെ കുറിച്ചുള്ള പൊതുധാരണ മാറ്റി, ചേരി നിവാസികളുടെ സര്‍ഗ്ഗാത്മകത പ്രദര്‍ശിപ്പിക്കുന്നതിനുള്ള വേദിയൊരുക്കുക എന്നതാണ് മ്യൂസിയത്തിന്റെ ലക്ഷ്യം.
Post Your Comments