ന്യൂഡല്‍ഹി: ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദ് അന്തരിച്ചു. എഴുപത്താറ് വയസ്സായിരുന്നു. ഡല്‍ഹി എയിംസിലായിരുന്നു അന്ത്യം. കഴിഞ്ഞ രണ്ടാഴ്ചയായി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. നില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ കഴിഞ്ഞദിവസം വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
അദ്ദേഹത്തിന്റെ വിയോഗത്തില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചനം രേഖപ്പെടുത്തി. അതേസമയം മുഫ്തി മുഹമ്മദിന്റെ പിന്‍ഗാമിയായി അദ്ദേഹത്തിന്റെ മകള്‍ മെഹബൂബ മുഫ്തി ചുമതലയേല്‍ക്കുമെന്ന് റിപ്പോര്‍ട്ടുണ്ട് മുതിര്‍ന്ന പി.ഡി.പി നേതാവു കൂടിയായ അദ്ദേഹം വി.പി.സിംഗ് സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരുന്നു.
Post Your Comments