India

2015ലെ ഏറ്റവും സ്‌നേഹിക്കപ്പെട്ടവരുടെ പട്ടികയില്‍ ഡോ.കലാമും നരേന്ദ്ര മോദിയും

ന്യൂഡല്‍ഹി: 2015ല്‍ രാജ്യം ഏറ്റവും കൂടുതല്‍ സ്‌നേഹിച്ച നേതാക്കള്‍ മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമാണെന്ന് സര്‍വ്വേഫലം. ‘ദ ഗൂഞ്ജ് ഇന്ത്യ ഇന്‍ഡെക്‌സ് 2015: 7 ഡെഡ്‌ലി ഇന്ത്യന്‍ സിന്‍സ്’ എന്ന സര്‍വ്വെയിലാണ് ഇക്കാര്യം പറയുന്നത്. രാഷ്ട്രീയ നേതാക്കള്‍ക്കു പുറമേ ബോളിവുഡ്, കായിക താരങ്ങളും സര്‍വ്വെയില്‍ പെടുന്നുണ്ട്.

2015ല്‍ സാമൂഹിക മാധ്യമങ്ങളില്‍ നടത്തിയ തിരച്ചില്‍, സംസാരം, വെറുപ്പ് പ്രകടിപ്പിക്കല്‍ എന്നിവയാണ് സര്‍വേയ്ക്ക് പരിഗണിച്ചത്. ഗൂഗിള്‍ സേര്‍ച്ച്, ട്വിറ്ററിലെ പരാമര്‍ശം, ഫേസ്ബുക്ക് പേജിലെ കമന്റുകള്‍, പ്രമുഖ വാര്‍ത്ത വെബ്‌സൈറ്റുകള്‍, യൂ ട്യുബ് സേര്‍ച്ചുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് സര്‍വ്വെ തയ്യാറാക്കിയത്. നടന്‍ സല്‍മാന്‍ ഖാന്‍ ആണ് ഏറ്റവും അധികം ആരാധകരുള്ള താരം. 296.44 ജി.പി.എം ആണ് ഇദ്ദേഹത്തിന് ലഭിച്ചത്. ഒരു ജി.പി.എം സാമൂഹിക മാധ്യമങ്ങളിലെ 100കെയാണ്. നടി ദീപിക പദുക്കോണ്‍ (162.65 ജി.പി.എം), അബ്ദുള്‍ കലാം (128.46 ജി.പി.എം), ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (108.70), ഷാരൂഖ് ഖാന്‍ (106.92 ജി.പി.എം), അക്ഷയ് കുമാര്‍ (92.89 ജി.പി.എം), പ്രിയങ്ക ചോപ്ര (87.55ജി.പി.എം) സച്ചിന്‍ തെണ്ടുല്‍ക്കര്‍ (74.70 ജി.പി.എം), രണ്‍ബീര്‍ കപൂര്‍ (73.32ജി.പി.എം), പ്രഭാസ് (72.73 ജി.പി.എം), അമീര്‍ ഖാന്‍ (63.44 ജി.പി.എം), ഹൃത്വിക് റോഷന്‍ (59.49ജി.പി.എം), മഹേഷ് ബാബു (59.49ജി.പി.എം), ക്രിസ്ത്യാനോ റൊണാള്‍ഡോ (48.62ജി.പി.എം), അമിതാഭ് ബച്ചന്‍ (48.62), ടെയ്‌ലര്‍ സ്വിഫ്റ്റ് (48.62ജി.പി.എം), എം.എസ് ധോണി (39.72ജി.പി.എം), റോജര്‍ ഫെഡറര്‍ (39.72). എന്നിങ്ങനെയാണ് പട്ടികയിലുള്‍പ്പെട്ടിരിക്കുന്ന മറ്റുള്ളവരുടെ നിലവാരം.

എന്നാല്‍ ഏറ്റവും വെറുക്കപ്പെട്ട വ്യക്തിത്വം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണെന്നും സര്‍വ്വെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 1.99 ജി.പി.എം ആണ് അദ്ദേഹത്തിന് ലഭിച്ചത്.രാഹുല്‍ ഗാന്ധി, മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി മുതലായവരാണ് ഈ പട്ടികയിലെ പ്രമുഖര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button